Mon, 15 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : OICC Youth Wing

Middle East and Gulf

സ​ലീംകു​മാ​ർ അ​നു​സ്മ​ര​ണം ന​ട​ത്തി

കു​വൈ​റ്റ് സി​റ്റി: മ​ല​യാ​ള സി​നി​മ​യി​ൽ ത​ന്‍റേ​താ​യ വ്യ​ക്തി മു​ദ്ര പ​തി​പ്പി​ച്ച കോ​ൺ​ഗ്ര​സ് സ​ഹ​യാ​ത്രി​ക​നാ​യി​രു​ന്ന സ​ലീംകു​മാ​റി​നെ ഒ​ഐ​സി​സി യൂ​ത്ത് വിം​ഗ് കു​വൈ​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അ​നു​സ്മ​രി​ച്ചു.

അ​ബ്ബാ​സി​യ ന​യ​നം ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ത്തി​യ അ​നു​ശോ​ച​ന യോ​ഗ​ത്തി​ൽ യൂ​ത്ത് വിം​ഗ് കു​വൈ​റ്റ് പ്ര​സി​ഡ​ന്‍റ് ഷോ​ബി​ൻ സ​ണ്ണി അ​ദ്ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ഒ​ഐ​സി​സി കു​വൈ​റ്റ് ആ​ക്ടിം​ഗ് പ്ര​സി​ഡ​ന്‍റ് ബി.​എ​സ്. പി​ള്ള ഉ​ദ്ഘാ​ട​നം ചെ​യ്തു. സ​ലിം കു​മാ​റി​ന്‍റെ വി​യോ​ഗം മ​ല​യാ​ള ച​ല​ച്ചി​ത്ര മേ​ഖ​ല​യ്ക്ക് തീ​രാ​ന​ഷ്‌​ട​മാ​ണെ​ന്ന് അ​ദ്ദേ​ഹം ഉ​ദ്ഘാ​ട​ന പ്ര​സം​ഗ​ത്തി​ൽ പ​റ​ഞ്ഞു.

ഒ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി (സം​ഘ​ട​നാ ചു​മ​ത​ല) എം.​എ. നി​സാം, വൈ​സ് പ്ര​സി​ഡ​ന്‍റ് വി​പി​ൻ മ​ങ്ങാ​ട്, ജോ​ബി​ൻ ജോ​സ്, ​ട്ര​ഷ​റ​ർ സൂ​ര​ജ് ക​ണ്ണ​ൻ, ലേ​ഡീ​സ് വിംഗ് പ്ര​സി​ഡ​ന്‍റ് ഷെ​റി​ൻ ബി​ജു, ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രാ​യ ഇ​ല്യാ​സ് പൊ​തു​വ​ച്ചേ​രി, രാ​മ​കൃ​ഷ്ണ​ൻ ക​ള്ളാ​ർ, സെ​ക്ര​ട്ട​റി​മാ​രാ​യ ജോ​സ​ഫ് മാ​ത്യു, റെ​ജി കൊ​രു​ത്, സു​ഭാ​ഷ് നാ​യ​ർ, ജി​ല്ലാ നേ​താ​ക്ക​ളാ​യ അ​ക്ബ​ർ വ​യ​നാ​ട്, എ​ബി അ​ത്തി​ക്ക​യം, ഇ​സ്മാ​യി​ൽ കൂ​ന​ത്തി​ൽ, അ​നി​ൽ ചീ​മേ​നി, സു​ജി​ത് കാ​യ​ലോ​ട്, റാ​ഫി​യ അ​ന​സ്, സാം ​മാ​ത്യു, ഷെ​റി​ൻ അ​രു​ൺ തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.

യൂ​ത്ത് വിം​ഗ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി റോ​യ് ജോ​സ​ഫ് സ്വാ​ഗ​തം പ​റ​ഞ്ഞ ച​ട​ങ്ങി​ൽ ട്ര​ഷ​റ​ർ ഹ​സീ​ബ് കീ​പ്പാ​ട്ട് ന​ന്ദി പ​റ​ഞ്ഞു.

Latest News

Corehub Up